ആധുനിക കാലഘട്ടത്തില്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന പദമാണ് കൗണ്‍സിലിംങ് എന്നത്. കേവലം സാമാന്യാര്‍ത്ഥത്തില്‍ മാത്രം കണ്ടുകൊണ്ടാ ണ് കൗണ്‍സിലിംങ് എന്ന വാക്കിനെ അനൗചിത്യമായും അനാവശ്യമായും ഉപയോഗിച്ച് നശിപ്പിക്കുന്ന പ്രവണതയില്‍ എത്തിചേര്‍ന്നത്. കൗണ്‍സിലിംങിന് വിവിധ ഭാഷകളില്‍ ഒട്ടനവധി അര്‍ത്ഥങ്ങള്‍ നിലവിലുണ്ട്, കൂട്ടത്തില്‍ ഉപദേശിക്കല്‍, ഗുണദോഷിക്കല്‍, ഉദ്ബോധിപ്പിക്കല്‍ എന്നീ അര്‍ത്ഥങ്ങള്‍കൂടി ഉള്ളതിനാല്‍ കൗണ്‍സിലിംങ് എന്നുപറഞ്ഞാല്‍ ഉപദേശിക്കലാണ് എന്ന വ്യാഖ്യാനം നല്‍കി സകല അണ്ടനും അടങ്ങോടനും ചേര്‍ന്ന് തന്ത്രപരമായി അനര്‍ഹമായ നേട്ടങ്ങള്‍ കൊയ്യുകയും, യഥാര്‍ത്ഥ മേഖലയെ തെറ്റിദ്ധരിപ്പി ക്കുകയുമാണ് ചെയ്തുവരുന്നത്. സമൂഹത്തിലെ നാന്നാമേഖലകളില്‍-സ്കൂളിലും കോളേജുക ളിലും നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് പോലും ഇന്ന് കൗണ്‍സിലിംങ് ക്ലാസ് എന്ന വിശേഷണം നല്‍കിവരുന്നു. ശാസ്ത്രീയമായി മനശാസ്ത്രപരമായ ചികിത്സ, സൈക്കോതെറാപ്പി, കൗണ്‍സിലിംഗ് എന്നിവ പ്രദാനം ചെയ്യുന്ന സൈക്കോളജിസ്റ്റുമാര്‍ പോലും നിസാരവത്കരി ക്കപ്പെടുന്നു .
സ്കൂള്‍, കോളേജ്, ഹോട്ടല്‍, ഷോപ്പ്, ഓഫീസ്, ഹോസ്പ്പിറ്റല്‍, ലോഡ്ജ് എന്നിവടങ്ങളിലെ ഫ്രണ്ട്ഡെസ്ക്കില്‍/സ്വീകരണ മുറിയില്‍ റിസ്പ്ഷനിസ്റ്റുകളായി ജോലിചെയ്യുന്ന ചെറുപ്പക്കാരികളെ പോലും വിശേഷിപ്പിക്കുന്നത് കൗണ്‍സിലര്‍ എന്നായി തീര്‍ന്നിരിക്കുന്നു. റിസ്പ്ഷ്നിസ്റ്റായി ഇവര്‍ ചെയ്യുന്ന ജോലി സന്ദര്‍ശകര്‍ക്ക് സ്വാഗതമരുളുക എന്നതുമാത്രമാണ്. ധ്യാനകേന്ദ്രങ്ങളിലെ കൂട്ടപ്രാര്‍ത്ഥനകള്‍ക്കും തലയില്‍ കൈവെച്ച് പിറുപിറുക്കുന്നതിനെയും കൗണ്‍സിലിംഗ് എന്നുവിളിക്കുന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പിന്‍റെ കൂടിക്കാഴ്ചക്കും കൗണ്‍സിലിംങ് എന്നു പ്രയോഗിച്ചുവരുന്നു. ആശുപത്രിയില്‍ ചികിത്സക്കായി വരുന്നവര്‍ക്ക് ചികിത്സരീതികള്‍ പരിചയപ്പെടുത്തുന്ന വ്യക്തിക്കും കൗണ്‍സിലര്‍ എന്ന പേര്, ശരീരാവയവം ദാനംചെയ്യുന്ന ക്രയവിക്രയങ്ങള്‍ക്കും പേര് കൗണ്‍സിലിംങ്, വില്ലേജ് ഓഫീസിലും ഗ്രാമപഞ്ചായത്തിലും നടത്തുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ നില്‍ക്കുന്ന തസ്ഥികക്കും പേര് കൗണ്‍സിലര്‍, മ്യഗപരിപാലന കേന്ദ്രത്തില്‍ വിവരങ്ങള്‍ നല്‍കുന്നതിനും കൗണ്‍സിലിംങ് എന്നപേര് നല്‍കികഴിഞ്ഞു. വെറുമൊരു കംമ്പൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസ്പഷ്നിസ്റ്റ് കൊണ്ടുനടക്കുന്ന പേരും കൗണ്‍സിലര്‍ എന്നായി തീര്‍ന്നു. എന്തിന് പ്രശസ്തരായ മാട്ട്രിമോണികള്‍ വിവാഹിതരാവാന്‍ പോകുന്നവര്‍ക്ക് വേണ്ടി നടത്തുന്ന വധുവരന്‍മാരുടെ കൂട്ടായ്മക്ക് പോലും കൗണ്‍സിലിംങ് എന്ന് പേര് കിട്ടികിഴിഞ്ഞു. ഇതൊക്കെ എന്തിന്‍റെ അടിസ്ഥാനത്തിലാണന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.
കൗണ്‍സിലിംങ് എന്നാല്‍ ഉപദേശിക്കുക എന്നാണര്‍ത്ഥമെന്ന് ഭൂരിപാഭാഗം ആളുകളും വിശ്വസിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തെ ഉപദേശകര്‍ ഉള്‍പ്പെടെ ഭരണാധികാരികളും ഇങ്ങനെ വിശ്വസിച്ചു വരുന്നു. തന്‍മൂലം കൗണ്‍സിലിംങ് എന്ന മേഖലയിലേക്ക് യാതൊരുവിധ വിദ്യാഭ്യാസവും ഇല്ലാത്തവര്‍ കടന്നുവരുവാനും പ്രവര്‍ത്തിച്ച് കുളമാക്കുവാനും ഇടയാകുന്നു. ഇത്തരം ആളുകളുടെ പഠനത്തില്‍, ڇകൗണ്‍സിലിംഗ് സൈക്കോളജിڈയെ സംബന്ധിച്ച യാതൊന്നും ഉള്‍പ്പെടുന്നുമില്ല പഠിക്കുന്നുമില്ല. സാധാരണ ജനങ്ങള്‍ക്കിടയില്‍ കൗണ്‍സിലിംങ് എന്നപദവും അതിന്‍റെ വ്യാപ്തിയും നിജസ്ഥിതിയെ കുറിച്ചും ശക്തമായ ആശയകുഴപ്പം ഉണ്ടാക്കി കൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോള്‍ നടന്നുവരുന്നത്.
കൗണ്‍സിലിംങ് എന്ന വാക്കിന്‍റെ അര്‍ത്ഥം യഥാര്‍ത്ഥത്തില്‍ ഉപദേശം നല്‍കലോ ഗുണദോഷിക്കലോ അല്ലെങ്കില്‍ ബോധവല്‍ക്കരിക്കലോ അല്ല; മറിച്ച് ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി വരുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുവാനായിട്ടുള്ള അടിസ്ഥാനകഴിവുകള്‍ വ്യക്തിയില്‍ സ്വയം വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്ന പ്രക്രിയയാണ് കൗണ്‍സിലിംങ്. കൗണ്‍സിലിംങ് സൈക്കോളജിയുടെ ഉപജ്ഞാതാവായ ڇകാള്‍റോജേഴ്സ്ڈ കൗണ്‍സലിംങിനു നല്‍കുന്ന നിര്‍വചനം ഇങ്ങിനെയാണ്! ڇഒരു വ്യക്തിക്ക് ജീവന്‍റെ എല്ലാ മണ്ഡലങ്ങളിലും ക്രിയാത്മകമായി വര്‍ത്തിക്കുന്നതിനുള്ള ആവശ്യമായ കഴിവുണ്ടെന്നും അതേക്കുറിച്ച് അവനെ/അവളെ ബോധവാനാക്കുവാന്‍ കഴിയുമെന്നുമുള്ള പരികല്‍പ്പനയോടെയാണ് ചികിത്സകന്‍ (കൗണ്‍സിലര്‍)പ്രവര്‍ത്തിക്കുന്നത്. അതായത് വൈയക്തികമായ ഒരുബന്ധം സ്യഷ്ടിച്ച് സംഗതികളെല്ലാം വ്യക്തിയുടെ ബോധത്തില്‍ കൊണ്ടുവരുന്നതിനു കൗണ്‍സിലര്‍ സഹായിക്കുന്നു. കൗണ്‍സിലര്‍ കക്ഷിയെ സ്വീകരിക്കുകയും ഈ സ്വീകരണത്തെപ്പറ്റി അയാളെ ബോധാവാനാ ക്കുകയും സ്വയം നയിക്കാന്‍ കഴിവുള്ളവനാണ് താനെന്ന് അവനെ/അവളെ ബോധ്യപ്പെടുത്തുക യും ചെയ്യുന്നു.ڈ
ڇകൗണ്‍സിലറും ക്ലൈയന്‍റും തമ്മിലുള്ള വൈയക്തിക ബന്ധത്തിലധിഷ്ടിതമായ ഒരു പ്രക്രിയയാണ് മനശാസ്ത്ര കൗണ്‍സിലിംങڈ് എന്ന് ഫുസ്റ്ററും(എൗലെേൃ), ڇകൗണ്‍സിലിംങ് തികച്ചും പങ്കുവെക്ക ലിന്‍റെയും പരസ്പര ധാരണയുടേതുമായ ഒരു ബന്ധമാണ്ڈ എന്ന് ചാള്‍സ് കുറാനും(ഇവമൃഹലെ ഈൃൃമി) ഉള്‍പ്പെടെ നിരവധിപേര്‍ നിവര്‍വച്ചിരിക്കുന്നു. കൗണ്‍സിലിങ്ങിനെ കുറിച്ചുള്ള ഇവരുടെ നിര്‍വ്വചനങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും അതിനുള്ളില്‍ അടങ്ങിയിരിക്കുന്ന ആഴം എന്തെന്ന്. ഇത്തരത്തില്‍ അനവധി നിര്‍വ്വചനങ്ങള്‍ കൗണ്‍സിലിംങ്ങിനെ കുറിച്ച് നിലകൊള്ളുമ്പോഴാണ് കൗണ്‍സിലിംങ് എന്നപദത്തെ ദുരുപയോഗിക്കുന്നവരുടെ കടന്ന്കയറ്റം ഏറിവരുന്നത്. ഇതിനെ തടയുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും സൈക്കോളജിസ്റ്റുമാര്‍ക്കും ഉണ്ട്.
സ്നേഹം, ബഹുമാനം, വിശ്വാസം, വിവേകം എന്നിവ സമുനയിപ്പിച്ചുള്ള ഈ പ്രക്രിയയില്‍ ഉപദേശത്തിനും പഠിപ്പിക്കുന്നതിനും യാതൊരുവിധ പ്രസ്ക്തിയില്ല. കൗണ്‍സിലിംങ് എന്നത് ഒരുമനശാസ്ത്ര ചികിത്സയാണ്, ഇവിടെ ചികിത്സകന്‍ രോഗിക്ക് ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കുന്നില്ല. രോഗി നേരിട്ടുകൊണ്ടിരിക്കുന്ന വിഷയത്തില്‍ സ്നേഹവും വിശ്വാസവും അര്‍പ്പിച്ചുള്ള ബന്ധംപുലര്‍ത്തി, ചികിത്സകന്‍ പരാനുഭൂതിയോടെ അയാളെ മനസ്സിലാക്കി, അയാളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ ബഹുമാനപൂര്‍വ്വവും സ്വവിവേകത്തോടെയും, തന്‍റെ കഴിവുകളെ വളര്‍ത്തി സ്വന്തം ജീവിതത്തില്‍ നിര്‍ണ്ണായകമായ നല്ലമാറ്റങ്ങള്‍ വരുത്തുവാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തന്നെത്തന്നെ നയിക്കുവാന്‍ കക്ഷിയെ സ്വയം പ്രാപ്തനാക്കുകയാണ് കൗണ്‍സിലര്‍ ചെയ്യുന്നത്. ഇതിലൂടെ തന്‍റെ ജീവിതത്തിലെ പരിമിതികളെയും സംഘര്‍ഷങ്ങളെയും മനസ്സിലാക്കി വൈകാരിക ഏകീകരണം സാധ്യമാക്കുന്നു.
© Copyright 2020. All Rights Reserved.